മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  രക്തസാക്ഷിത്വ ദിനം ആചരിച്ചു

photo..2

മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 77- മത് രക്തസാക്ഷിത്വ  ദിനം സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ  ആചരിച്ചു. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ്സ് റസ്റ്ററന്റ് ഹാളിൽ, പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിന്  തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. പ്രമുഖ സാമൂഹൃ പ്രവർത്തകൻ ആർ. പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി. മഹാത്മജി ലോകത്തിനു വെളിച്ചം നല്കിയ   കർമ്മയോഗിയായിരുന്നു എന്നും ഗാന്ധിയെ ഇല്ലാതാക്കിയത് ഒരു വ്യക്തിയല്ല,മറിച്ച് ഒരു പ്രത്യയശാസ്ത്രമാണ്. വർഗീയതയുടെയും മത ദേശീയതയുടെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രം . ഇന്ത്യ എന്ന ആശയത്തിന് എതിരെ നടന്ന ഏറ്റവും വലിയ അക്രമത്തിന്റെ ഈ ഓർമ്മ ദിനം, ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നത് ആകട്ടെ എന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു.
മുൻ പ്രസിഡന്റ് മാരായ ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല,

അനിൽ യു.കെ , ദീപ ജയചന്ദ്രൻ, അജിത് കുമാർ, സെയ്ദ് ഹനീഫ്, സിബി കൈതാരത്ത് , അനസ് റഹീം, മൻഷീർ, ഹരീഷ് നായർ, ജവാദ് ബാഷ, അൻവർ  എന്നിവർ ചടങ്ങിൽ ഗാന്ധി അനുസ്മരണം നടത്തി.
മുബീന മൻസിർ ദേശ ഭക്തി ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി വിനോദ്  ഡാനിയേൽ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!