മനാമ: സമസ്ത ബഹ്റൈൻ പുണ്യമാസമായ റമളാന്‍ മുന്നൊരുക്കമെന്നോണം നടത്തപ്പെടുന്ന തജ്ഹീസെ റമളാൻ പ്രഭാഷണ പരിപാടി മാർച്ച് 8 ന് വെള്ളിയാഴ്ച രാത്രി 8.30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ സ്വലാഹുദ്ദീൻ വല്ലപ്പുഴ മുഖ്യ അതിഥിയായി പങ്കെടുക്കും. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
പരിപാടിയുടെ പ്രചരണാർത്ഥം മനാമ ഏരിയ കമ്മിറ്റി പ്രചരണ സംഗമം സംഘടിപ്പിച്ചു. മനാമ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മാർച്ച് 8 ന് നടക്കുന്ന പരിപാടിയിൽ സ്ത്രീകൾ പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.