bahrainvartha-official-logo
Search
Close this search box.

കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

New Project - 2024-03-02T194000.600

മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ മാരായമംഗലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു.

 

ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഹാരിസ് വി വി തൃത്താല വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര , ജില്ലാ നിരീക്ഷകൻ ശംസുദ്ധീൻ വെള്ളിക്കുളങ്ങര സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി കെ കുഞ്ഞമ്മദ് ഹാജി , സമസ്ത ജനറൽ സെക്രട്ടറി എസ്‌ എം അബ്ദുൽ വാഹിദ് , എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.

 

റിട്ടേണിംഗ് ഓഫീസർമാരായ അബ്ദുൽ അസീസ് എൻ കെ, അഷ്‌റഫ് കക്കണ്ടി , ശിഹാബ് പ്ലസ് എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രസിഡണ്ട് ഇൻമാസ് ബാബു പട്ടാമ്പി , ജനറൽ സെക്രട്ടറി നിസാമുദ്ധീൻ മാരായമംഗലം , ട്രഷറർ ഹാരിസ് വി വി തൃത്താല , ഓർഗനൈസിംഗ് സെക്രട്ടറി ആഷിക്ക് മേഴത്തൂർ എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി യൂസഫ് മുണ്ടൂർ , നൗഫൽ പടിഞ്ഞാറങ്ങാടി, മാസിൽ പട്ടാമ്പി, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം എന്നിവരെയും സെക്രട്ടറിമാരായി അനസ് നാട്ടുകൽ, ഷഫീക്ക് വല്ലപ്പുഴ , ഫൈസൽ വടക്കഞ്ചേരി , അൻസാർ ചങ്ങലീരി , അബ്ദുൽ കരീം പെരിങ്ങോട്ടുകുറുശ്ശി എന്നിവരെയും തെരഞ്ഞെടുത്തു.

 

മുൻ ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം , മുൻ സംസ്ഥാന സെക്രട്ടറി അലി കൊയിലാണ്ടി എന്നിവർ പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റിക്ക് ആശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!