bahrainvartha-official-logo
Search
Close this search box.

ഐസിഎഫ് ഇസാടൗൺ റമദാൻ കാമ്പയിൻ; സ്വാഗത സംഘം രൂപീകരിച്ചു

New Project - 2024-03-02T195107.018

മനാമ: വിശുദ്ധ റമദാനിൽ ഐസിഎഫ് ഇസാടൗണിന് കീഴിൽ നടത്തി വരുന്ന വിവിധ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനായി കുഞ്ഞുട്ടി ഇരിബ്ളിയം ചെയർമാൻ, ഉസ്മാൻ സഖാഫി ആലക്കോട് കൺവീനർ , ഫിറോസ് കൊല്ലം ഫിനാൻസ് എന്നിവരുടെ നേതൃത്വത്തിലായി 33 അംഗം സ്വാഗത സംഘത്തിന് രൂപമായി.
വർഷങ്ങളായി ഇസാടൗൺ ഐസിഎഫ് നടത്തിവരുന്ന വിശുദ്ധ റമദാനിലെ ഇഫ്താർ വിരുന്ന് ടുബ്ലി, കവറ, ജിദാലി, ജുർദാബ് ,ഇസാടൗൺ തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കായ മലയാളി സഹോദരങ്ങൾക്ക് വലിയ ആശ്വാസമാണ്.

 

 

ഇഫ്താറിന് പുറമെ റിലീഫ്, ബദർദിനം, ലൈലത്തുൽ ഖദ്ർ, ഇഅ്തികാഫ് ജൽസ, ഫാമിലി ഇഫ്താർ, ഖത്മുൽ ഖുർആൻ, സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവയും പ്രത്യേകമായി നടന്നു വരുന്നു. പെരുന്നാൾ കാലത്ത് നടക്കുന്ന ഈദ് മുലാഖാത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന റമദാൻ കാമ്പയിന് പരിസമാപ്തി കുറിക്കപ്പെടും. ഉസ്മാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഹ്മദ് സി കെ സ്വാഗതം പറഞ്ഞു അബ്ബാസ് മണ്ണാർക്കാട്, ബഷീർ ആവള, ഷെനിൽ, സഈദ് മുസ്‌ലിയാർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി ഫിറോസ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!