bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്‌റൈൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

WhatsApp Image 2024-03-09 at 5.58.34 PM

മനാമ: ‘ആരോഗ്യം സംരക്ഷിക്കാം – കരുതലോടെ ജീവിക്കാം’ എന്ന ശീർഷകത്തിൽ കിംസ് മെഡിക്കൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് മൈത്രി ബഹ്‌റൈൻ റമദാൻ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

 

പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആരോഗ്യബോധവത്കരണ ക്ലാസ്സ് യൂറോളജി ഹെഡ് ഡോക്ടർ മഹേഷ് കൃഷ്ണസ്വാമി ക്ലാസ്സിന് നേതൃത്വം നൽകി ,ശ്രോധക്കളുടെചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

 

രക്ഷാധികാരികളായ ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, സയ്ദ് റമദാൻ നദവി, സാമൂഹിക പ്രവർത്തകരായ ഷാനവാസ്‌,മൻഷീർ, സ്റ്റീവ് വെൻസൺ , ഫൈസൽ താമരശ്ശേരി, ഗഫൂർ മൂക്കുതല എന്നിവർ സന്നിഹിതരായിരുന്നു.

ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ, ട്രഷർ അബ്ദുൾ ബാരി, എക്സികുട്ടീവ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, അനസ് കരുനാഗപ്പള്ളി, ഷബീർ, എന്നിവർ പരിപാടികൾ നീയന്ത്രിച്ചു. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ നന്ദി പറയുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!