bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല തുടക്ക ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

New Project (19)

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള (2024 -25 അധ്യയനവർഷം) അഡ്മിഷൻ ആരംഭിച്ച വിവരം അറിയിക്കുന്നു. ആദ്യവർഷമായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2024 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

ക്ലാസുകൾ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് നടത്തപ്പെടുന്നത്. മുഹറഖ്, സൽമാബാദ് സെന്ററുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLSdtGq-_2L3RA0_is43e_6s3eNXYk61mgPVF0CU3dt0mVTjKnw/viewform?usp=sf_link

അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 38791131, 33373368, 36063451, 32089644.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!