bahrainvartha-official-logo
Search
Close this search box.

വാത്സല്യം പദ്ധതി പത്താം വർഷത്തിലേക്ക്

IMG-20240405-WA0019

മനാമ: ബഹ്‌റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി പത്താം വാർഷികവും ഇഫ്താർ മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു കൊണ്ട് കഴിഞ്ഞ 9വർഷമായി സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം. സാമ്പത്തിക സഹായവും ഒപ്പം യത്തീംഖാനയിൽ നിന്നും ഭക്ഷണസഹായവും, യത്തീംഖാനയുടെ കീഴിലുള്ള ഹോസ്പിറ്റലിൽ ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും, റംസാനിലും പെരുന്നാളിനും പ്രത്യേക സഹായങ്ങളും സമ്മാനങ്ങളും നൽകിവരുന്നു. ഉന്നത പഠനത്തിന് പോവുന്ന കുട്ടികൾക്ക് പഠന സഹായവും നൽകി വരുന്നു.

പുതുതായി 22കുട്ടികളെ കൂടി ഉൾപ്പെടുത്തി ഈ വർഷം 66അനാഥ കുട്ടികളെഏറ്റെടുത്തു വാത്സല്യം പദ്ധതി വിപുലീകരിച്ചു.

2024/25വർഷത്തെ വാത്സല്യം വാർഷിക പദ്ധതിയുടെ ഉദ്ഘാടനം ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരി കൂടിയായ MMS ഇബ്രാഹിം ഹാജി അഞ്ചു കുട്ടികളെ സ്പോൺസർ ചെയ്തു സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങളെ ഏല്പിച്ചു.

പരിപാടി സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. KMCC വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ വെള്ളികുളങ്ങര, ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, ഓക്കേ കാസിം, നിസാർ ഉസ്മാൻ, ഗഫൂർ കൈപ്പമംഗലം കെഎംസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ ,ഫൈസൽ കോട്ടപ്പള്ളി ,അഷ്‌റഫ് അഴിയൂർ ,കുരുട്ടി മൊയ്‌തു ഹാജി ,വിവിധ ജില്ലാ ഏറിയ ഏരിയ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

എ പി ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻകാലങ്ങളിൽ വില്യാപ്പള്ളി യത്തീംഖാനയിൽ ഹൈടെക് ഓഡിറ്റോറിയം, മെഡിക്കൽ എക്യുമെന്‍റ് വിതരണ കേന്ദ്രം,എംജെ സ്മാർട്ട് ഓഫീസ്,കമ്പ്യൂട്ടർ സെന്റർ, ഭവന നിർമ്മാണ സഹായം, ആംബുലൻസ് ,സ്ഥിരവരുമാന ബിൽഡിംഗ് സഹായം, ചികിത്സ സഹായം എന്നിവ നൽകിയിട്ടുണ്ട്.

പരിപാടിക്ക് ഇസ്ഹാഖ് പി കെ സ്വാഗതവും സഹീർ വില്യാപ്പള്ളി നന്ദിയും പറഞ്ഞു. Nk മൂസഹാജി ,മജീദ് കല്ലേരി ,സകീർ ചേരിപ്പൊയിൽ ,
കൂടത്തിൽ മൂസഹാജി ,ഹാഷിം പി പി, അനസ് ഏലത്ത , സമീർ മൈക്കുളങ്ങര, കപ്പി കുഞ്ഞമ്മദ് , അഫ്സൽ കീരപ്പള്ളി , സിറാജ് അമരാവതി, അഷ്‌റഫ് താനിയുള്ളതിൽ, നൗഫൽ, ജുനൈസ് , sk അഷ്‌റഫ് , അസീസ് അരൂര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സഹായിക്കാൻ താല്പര്യമുള്ളവർ 0097339841984 എന്ന നമ്പറിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!