bahrainvartha-official-logo
Search
Close this search box.

ഒ.ഐ.സി.സി, ഇൻകാസ് പ്രവാസി തെരഞ്ഞെടുപ്പ് സംഗമം നടത്തി

New Project (47)

പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ പി സി സിയുടെ പോഷക സംഘടനയായ ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌, ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രവാസി സംഗമം നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ബഹ്റൈൻ ഒ.ഐ.സി.സി പ്രസിഡന്റുമായ സാമുവൽ കിഴക്കുപുറം തെരഞ്ഞെടുപ്പ് പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി, ഇൻകാസ് ജനറൽ സെക്രട്ടറിയും, തിരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാനുമായ രാജു കല്ലുംപുറം അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് പ്രചരണ സമിതി ചെയർമാൻ ബിനു കുന്നന്താനം, കൺവീനർമാരായ മാത്യൂസ് വാളക്കുഴി, തോമസ് കാട്ടുപറമ്പിൽ, ജോബിൽ മൈലപ്ര, കെ. കെ. തോമസ്, രാധാമണി സോമരാജൻ, മനേഷ് അടൂർ ,സന്തോഷ്‌ ജോർജ്, ജോജി.കെ തോമസ്, എം.വി സോമരാൻ എന്നിവർ പ്രസംഗിച്ചു.

 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫിന് അനുകൂലമായി നാട്ടിൽ എത്തിയിട്ടുള്ള പ്രവാസികളും അവരുടെ കുടുംബാഗങ്ങളും വോട്ടു ചെയ്യണമെന്ന് പ്രവാസി സംഗമം അഭ്യർത്ഥിച്ചു. ആന്റോ ആന്റണിയുടെ വിജയത്തിനായി നാട്ടിലുള്ള പ്രവാസികളായ ഒ.ഐ.സി.സി, ഇൻകാസ് പ്രവർത്തകർ ബൂത്തുകൾ കേന്ദ്രീകരിച്ച് ഗൃഹ സമ്പർക്ക പരിപാടി നടത്തുന്നതിന് പ്രവാസി സംഗമത്തിൽ തീരുമാച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!