മനാമ: ബഹ്‌റൈൻ പ്രതിഭയും , ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മയും ചേർന്ന് ആലത്തൂർ – പാലക്കാട് മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ വച്ച് നടന്ന കൺവെൻഷൻ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു. ആലത്തൂരിൽ കെ രാധാകൃഷ്ണനെയും പാലക്കാട് എ വിജയരാഘവനെയും വിജയിപ്പിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.
പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ , എൻ വി ലിവിൻ കുമാർ , ഐ എം സി സി ഭാരവാഹി മൊയ്‌തീൻ കുട്ടി പുളിക്കൽ , പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ , വനിതാ വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അനീഷ് പിവി സ്വാഗതം ആശംസിച്ച കൺവെൻഷന് ഷിബു ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. ജയരാജ് വെള്ളിനേഴി നന്ദി പ്രകാശിപ്പിച്ചു.