‘പ്രമാണി’ നാടകം മെയ് 30 ന് കേരളീയ സമാജത്തിൽ

WhatsApp Image 2024-04-25 at 6.16.26 PM (4)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മെയ്‌ 30 നു നടക്കാനിരിക്കുന്ന “പ്രമാണി” നാടകത്തിന്റെ പോസ്‌റ്റർ പ്രകാശനവും സ്ക്രിപ്റ്റ്‌ കൈമാറ്റവും സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ളയുടെയും ഭരണസമിതി അംഗങ്ങളുടെയും നാടകപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടന്നു.

കേരളത്തിൽ ഇതിനകം 4000 ൽ പരം വേദികൾ പിന്നിട്ട “പ്രമാണി” നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബേബിക്കുട്ടൻ തൂലികയാണ്. ബഹ്‌റൈനിലെ പ്രശസ്ത നാടകപ്രവർത്തകനായ മനോഹരൻ പാവറട്ടി സഹസംവിധാനവും ഏകോപനവും നിർവ്വഹിക്കുന്ന ഈ നാടകത്തിന്റെ ക്രിയേറ്റീവ്‌ ഡയറക്ടർ ജയൻ മേലത്തും, പ്രകാശ നിയന്ത്രണം വിഷ്ണു നാടകഗ്രാമവും, കലാസംവിധാനം ബിജു എം സതീഷുമാണ് നിർവഹിക്കുന്നത്.

 

അരങ്ങിലും അണിയറയിലുമായി മുപ്പതിൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ നാടകത്തോടുകൂടി ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമയുടെ 2024 -26 ലേക്കുള്ള പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതായി കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്‌ണകുമാർ പയ്യന്നൂർ, ജോ.കൺവീനർ ബോണി ജോസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  മനോഹരൻ പാവറട്ടിയെ 39848091 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!