മുഹറഖ് മലയാളി സമാജം 2024-2026 കാലയളവിലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു

New Project (75)

മനാമ: മുഹറഖ് എം എം എസ് ഓഫീസിൽ തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം പ്രസിഡന്റ് ആയി അനസ് റഹിമിനെയും സെക്രട്ടറി ആയി ആനന്ദ് വേണുഗോപാൽ നായരെയും ട്രഷററായി ശിവശങ്കർ കൊച്ചിയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി
വൈസ് പ്രസിഡന്റ്മാരായി അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്,ജോ. സെക്രട്ടറിമാരായി ബാഹിറ അനസ്, സുനിൽ കുമാർ,അസിസ്റ്റന്റ് ട്രഷററായി തങ്കച്ചൻ ചാക്കോയെയും എന്റർടൈൻമെന്റ് കൺവീനറായി ഫിറോസ് വെളിയൻകോടിനെയും മെംമ്പർ ഷിപ് സെക്രട്ടറിയായി മുഹമ്മദ് ഷാഫിയെയും സ്പോർട്സ് വിംഗ് കൺവീനർ ആയി അബ്ദുൽ റഹ്മാൻ പട്ല, ചാരിറ്റി വിംഗ് കൺവീനർ ആയി പ്രമോദ് വടകരയെയും മീഡിയ സെൽ കൺവീനർ ആയി പ്രമോദ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.

ഐക്യഖണ്ഡേന ആയിരുന്നു തെരഞ്ഞെടുപ്പ്. ഉപദേശക സമിതി ചെയർമാൻ ആയി ലത്തീഫ് കെ യെയും തെരഞ്ഞെടുത്തു. ഒരു മാസക്കാലമായി നടന്ന സംഘടന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!