bahrainvartha-official-logo
Search
Close this search box.

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സമുചിതമായി അന്തർദേശീയ നഴ്സസ് ദിനം ആചരിച്ചു

New Project - 2024-05-14T160339.496

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ സൽമാബാദ് ഹോസ്പിറ്റലിൽ വച്ച് നടന്ന പരിപാടി വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ്‌ സിബി കെ കുര്യൻ ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് അധ്യക്ഷയായ ചടങ്ങിൽ സുനി സെൽവരാജ് സ്വാഗതം ആശംസിച്ചു.

വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അംഗങ്ങളായ മുഴുവൻ മാലാഖമാരെയും മൊമന്റോ നൽകി ആദരിച്ചു. ലോകത്തിന്റെ ഏതു കോണിലും രാപകൽ വ്യത്യാസമില്ലാതെ യാതൊരു പരാതിയും പരിഭവവും പറയാതെ ഈ മാലാഖമാർ നൽകുന്ന സേവനവും അവരുടെ ഒരു പുഞ്ചിരി നൽകുന്ന ആശ്വാസം അനുഭവിക്കാത്ത ആരും തന്നെ ഉണ്ടാവില്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഷീബ ഹബീബ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും അൽ ഹിലാൽ മാനേജ്മെന്റിനും നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!