bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ലുലു ഹൈപ്പർമാർക്കറ്റിന് ‘റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡ് ഓ​ഫ് ദി ​ഇ​യ​ർ’ പുരസ്‌കാരം

original-1E077483-2F3E-4672-8819-85876A8DB3BB

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ഹ്‌​റൈ​ന് പ​വ​ർ​ലി​സ്റ്റ് മി​ഡി​ൽ ഈ​സ്റ്റ് അ​വാ​ർ​ഡ്. റീ​ട്ടെ​യി​ൽ ബ്രാ​ൻ​ഡ് ഓ​ഫ് ദി ​ഇ​യ​ർ എ​ന്ന നി​ല​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. റോ​ഷ്‌​കോ​മി​ന്റെ ‘പ​വ​ർ ലി​സ്റ്റ് മി​ഡി​ൽ ഈ​സ്റ്റ്’ അ​വാ​ർ​ഡി​ന്റെ ഭാ​ഗ​മാ​യാ​ണ് ലു​ലു​വി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സ​ലേ​ഹ് അ​ൽ സാ​ലി​ഹ് ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​ക്ക് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.


ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​ന് ലു​ലു ഗ്രൂ​പ് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് ജൂ​സ​ർ രൂ​പാ​വാ​ല പ​റ​ഞ്ഞു. അ​വാ​ർ​ഡ് ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ലു​ലു ടീ​മി​ന്റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും തെ​ളി​വാ​ണ് അ​വാ​ർ​ഡെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!