മനാമ: ബലി പെരുന്നാൾ പ്രമാണിച്ച് , 545 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇവർക്ക് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച ശേഷമാണ് മോചനം ലഭിക്കുന്നത്. രാജ്യത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി, മാപ്പ് നൽകപ്പെട്ടവരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി പുനരധിവസിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.