വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ അർദ്ധ വാർഷിക പൊതു യോഗം 2024 മാർച്ച് 28 നു കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിജയകരമായി സംഘടിപ്പിച്ചു. യോഗം വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ ലോക കേരളാ സഭാംഗം ആയി വീണ്ടും തെരെഞ്ഞെടുത്ത ശ്രീ ഷാജി മുതലയെ ആദരിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി അനുഷ്‌മ പ്രശോഭ് ലേഡീസ് വിങ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • പ്രസിഡന്റ്: സിബി കെ തോമസ്
  • വൈസ് പ്രസിഡന്റ്: മനോജ് വർക്കല
  • സെക്രട്ടറി: അരവിന്ദ്
  • ട്രെഷരാർ: റാസൂൽ
  • മെമ്പർഷിപ് സെക്രട്ടറി: ഷാജി മുതല
  • എന്റർടൈന്റ്‌ സെക്രട്ടറി: സെൻ ചന്ദ്രൻ
  • സ്പോർട്സ് വിങ് സെക്രട്ടറി: അനിൽ കുമാർ

25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗത്തിൽ തെരഞ്ഞെടുത്തു. വനിതാ വിഭാഗം പുനഃസംഘടനയും അന്നേ ദിവസം നടന്നു. തുടർന്ന്, ഓണാഘോഷ കമ്മിറ്റിയുടെ കൺവീനർ സുധിൻ കുമാർ ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!