ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ 10th, 12th ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ നാട്ടിൽ നിന്നും സൊസൈറ്റിയിലെ ചടങ്ങുകൾക്ക് എത്തിച്ചേർന്ന ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശിവനാരായണ തീർത്ഥ കുട്ടികൾക്ക് ഉപഹാരം നൽകുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ഉണ്ടായി.

പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബഹ്‌റൈൻ ശ്രീനാരായണീയ സമൂഹം രക്ഷാധികാരിയുമായ കെ. ജി ബാബുരാജൻ ചടങ്ങുകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും ഗുരുദേവ സോഷ്യൽ സൊസൈറ്റി കുടുംബാംഗവുമായ മിഥുൻ മോഹൻ ആശംസകൾ അറിയിച്ചു സംസാരിച്ചു, ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

സിൽവർ ജൂബിലി ആഘോഷിക്കുന്ന സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പഠനത്തിന് ആവശ്യമായ വിദ്യാഭ്യാസ സഹായം നൽകുമെന്നും കൂടാതെ ബഹ്‌റൈൻ ഗവൺമെന്റു മായി സഹകരിച്ച് കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്ര കുറുപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!