ഹൃദയാഘാതം; തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ അണ്ടത്തോട് കുമാരൻപടി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ഷംസു തേരാനത്ത് (51)ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ചു. മുപ്പതു വർഷമായി ബഹ്റൈനിലുണ്ട്. അണ്ടത്തോട് കൈതലത്ത് മുഹമ്മദുണ്ണിയുടേയും ഖദീജയുടെയും മകനാണ്. ഭാര്യ: സമീഹ. മക്കൾ: ഷഹ്സ, ഷംന, ഷാൻ, സമാൻ. മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫിന്റെ സഹായത്തോടെ നടക്കുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!