ടഗ് ഓഫ് വാർ ബഹ്‌റൈൻ വടംവലി മത്സരത്തിൽ ചാമ്പ്യന്മരായി ടീം തിരുവിതാംകൂർ

WhatsApp Image 2024-08-12 at 3.13.57 PM

മനാമ: ബഹ്റെനിലെ വടംവലിക്കാരുടെ കുട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഐമാക് ബഹ്റെനുമായി സഹകരിച്ച് സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ച വടംവലി മത്സരം സംഘാടനമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ബഹ്റെനിലെ 11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തിരുവിതാംകൂർ ചാമ്പ്യന്മാരായി. പ്രതിഭ എ ഫസ്റ്റ് റണ്ണറപ്പ്, ബഹ്റെൻ ബ്രദേഴ്സ് സെക്കൻഡ് റണ്ണറപ്പ്, വോയ്സ് ഓഫ് ആലപ്പി തേർഡ് റണ്ണറപ്പ് കപ്പുകൾ കരസ്ഥമാക്കി.

 

ടഗ് ഓഫ് വാർ അസോസിയേഷൻ രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡന്റ് രതിൻ തിലക്, സെക്രട്ടറി ശ്രീലേഷ്, ട്രഷറർ പ്രിൻസ് ജോസഫ്, ടൂർണമെന്റ് കോർഡിനേറ്റേഴ്‌സായ ഷജിൽ ആലക്കൽ, സജി സണ്ണി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ടഗ് ഓഫ് വാർ റഫറി പാനൽ അംഗങ്ങളായ ബിബു എം ചാക്കോ, അനൂപ് മാത്യു, രമേശൻ പുത്തലത്ത് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ശ്രേഷ്ട ഫൗണ്ടർ നയന മുഹമദ് ഷാഫി, ബഞ്ച്മാർക്ക് അഭിലാഷ് മണിയൻ, സമൂഹികപ്രവർത്തകരായ ഡോ.പി വി ചെറിയാൻ, മോനി ഓടികണ്ടത്തിൽ, ഇ വി രാജീവൻ, സയ്യിദ് ഹനീഫ, അൻവർ നിലമ്പൂർ, അജി പി ജോയി, കിഷോർ കുമാർ, ധനേഷ് മുരളി എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!