കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

New Project (63)

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 70 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.

സൽമാബാദ് ഏരിയ പ്രസിഡന്റ്‌ തുളസി രാമൻ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറെർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു . വിശിഷ്ടാഥിതികളായ ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ, ഡോ . ആശ ശ്രീകുമാർ, സെക്രെട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ , കോയിവിള മുഹമ്മദ്‌ , മനോജ്‌ ജമാൽ, സ്നേഹസ്പർശം കൺവീനർ വി. എം പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.

ഏരിയ കോ – ഓർഡിനേറ്റർമാരായ ലിനീഷ് പി . ആചാരി , ജോസ് മങ്ങാട്. ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ ബി. പിള്ള , തസീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ പി എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!