ട്രീ പ്ലാന്റിംഗ് മെഗാ കാമ്പയിൻ സംഘടിപ്പിച്ച് ക്ലീൻ അപ്പ് ബഹ്റൈൻ ടീം

മനാമ: സതേൺ മുനിസിപ്പാലിറ്റി-ബഹ്റൈൻ്റെ ആഭിമുഖ്യത്തിൽ ‘ക്ലീൻഅപ്പ് ബഹ്റൈൻ’ ടീം ട്രീ പ്ലാന്റിംഗ് മെഗാ കാമ്പയിൻ നടത്തി. ഒക്ടോബർ 19, ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണിവരെ നടന്ന ഈ പരിപാടി സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അബ്ദുൽ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു.

ക്യാമ്പയിന്റെ ഭാഗമായി, ക്ലീൻ അപ്പ് ബഹ്റൈൻയിലെ 50-ഓളം സന്നദ്ധപ്രവർത്തകർ റിഫയിലെ അൽ എസ്തിഖ്‌ലാൽ വാക്ക്‌വേ-യിൽ 200-ഓളം മര തൈകൾ നട്ടു. ബഹ്റൈനിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ ‘ലൈറ്റ്സ് ഓഫ് കൈൻഡ്നസ്’ സ്ഥാപകൻ സയിദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘവും ക്യാമ്പയിനിൽ പങ്കാളികളായിരുന്നു.

സതേൺ മുനിസിപ്പാലിറ്റി ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചതിൽ ‘ലൈറ്റ്സ് ഓഫ് കൈൻഡ്നസ്’ ആശംസകൾ നേർന്നു. കാമ്പയിൻ അവസാനിക്കുമ്പോൾ എല്ലാ സന്നദ്ധപ്രവർത്തകർക്കും, അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന സൂചകമായി, ചെറു ചെടികൾ സമ്മാനമായി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!