മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖലയിലെ സൂഖ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ ഏകദിന സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമന്റ് സംഘടിപ്പിച്ചു.16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൻറെ ഫൈനലിൽ 4 വിക്കറ്റിന് ഷഹീൻ ഗ്രൂപ്പ് B യെ തോൽപ്പിച്ച് കൊണ്ട് ബ്രോസ് & ബഡീസ് വിജയിച്ചു. വിജയികൾക്കുള്ള ട്രോഫി പ്രതിഭാ രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ കൈമാറി. റണ്ണർ അപ്പ് ട്രോഫി പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ ഷഹീൻ ഗ്രൂപ്പ് ബി യ്ക്കു കൈമാറി.
മത്സരത്തിന് മുന്നോടിയായി നടന്ന ഹ്രസ്വമായ ചടങ്ങിൽ ബഹറൈൻ പ്രതിഭ ജന്രറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ, പ്രതിഭ കായികവേദി ഭാരവാഹികൾ, കേന്ദ്ര-മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സംഘാട സമിതി അംഗങ്ങൾ എന്നിവർ ടീമംഗങ്ങളെ പരിചയപ്പെടുകയും ആശംസകൾ നേരുകയും ചെയ്തു.
ടൂർണ്ണമെന്റിന്റെ നടത്തിപ്പിനായി നേരത്തെതന്നെ സംഘാട സമിതി രൂപീകരിക്കുകയും കൺവീനർമാരായി തിരഞ്ഞെടുത്ത ലിനീഷ് കാനായി, സിറാജ് മാമ്പ, ഫസീല്‍ എന്നിവരുടെ നേതൃത്വത്തിൽ ടൂർണമെന്റ് സംഘാടക മികവ്കൊണ്ടും നിറഞ്ഞ കായിക പ്രേമികളുടെ സാന്നിധ്യം കൊണ്ടും വൻവിജയമായി.