മനാമ: കമ്പനിയിൽ നിന്നും മോഷണം നടത്തിയ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. 30,000 ദിനാർ വിലയുള്ള സാധനങ്ങളും സാമഗ്രികളുമാണ് ഇയാൾ മോഷ്ടിച്ചത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടേറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസിലെ തുടർനടപടികൾ പബ്ലിക് പ്രോസിക്യൂഷൻ സ്വീകരിക്കും.