മനാമ: ഇത്തവണത്തെ ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ സന്ദർശിച്ചത് 57,000 ത്തിൽ അധികം സന്ദർശകർ. 300 ദശലക്ഷം ഡോളറിന്റെ ബിസിനസ് ഡീലുകളും എയർഷോയിൽ ഒപ്പുവെയ്ക്കപ്പെട്ടിട്ടുണ്ട്.
ഇത്തവണത്തെ എയർഷോയിൽ 59 രാജ്യങ്ങളിൽ നിന്നുള്ള 226 സിവിലിയൻ സൈനിക പ്രതിനിധികൾ പങ്കെടുത്തിരുന്നു. ആഗോള എയറോസ്പേസ് സ്ഥാപനങ്ങൾ അടക്കം 177 ഓർഗനൈസേഷനുകളിൽ നിന്നുള്ള പങ്കാളിത്തവും എയർഷോയിൽ ഉണ്ടായിരുന്നു.
വ്യോമയാന മേഖലയിലെ നിക്ഷേപം നടത്താൻ നിരവധി കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്. നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും എയർഷോയിൽ ഒപ്പുവെയ്ക്കപ്പെട്ടത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുത്തനുണർവ്വ് നൽകാൻ എയർഷോ സഹായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.