മനാമ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ആഗോള സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കം കുറിച്ചു. ഇന്നും നാളെയുമാണ് സമ്മേളനം നടക്കുക. ബഹ്റൈൻ ഫോർ സീസൺ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്.
ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആദ്യമായാണ് ജിസിസിയിൽ വെച്ച് ഇത്തരം സമ്മേളനം നടക്കുന്നത്. ഈ വർഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം മൊബൈൽ ഐസിങ് സയൻസ് ആൻഡ് ടെക്നോളജി ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്നതാണ്.
എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ്, ആഗോള സ്റ്റാർട്ടപ്പ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ധർ തുടങ്ങിയവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിൽ 32 വിദഗ്ധർ നാല് സെക്ഷനുകളിലായി സംസാരിക്കുന്നതാണ്.