വോയ്‌സ് ഓഫ് ഓഫ് ആലപ്പി സൽമാബാദ് ഏരിയക്ക് പുതിയ ഭാരവാഹികൾ

voice of aleppey

വോയ്‌സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, സൽമാബാദ് ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൽമാബാദിലെ റൂബി ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്‌സ് ഓഫ് ആലപ്പി പ്രെസിഡന്റ് സിബിൻ സലിം ഉൽഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് സജീഷ് സുഗതൻ അധ്യക്ഷനായ പൊതുയോഗത്തിന് ഏരിയ സെക്രെട്ടറി വിനേഷ് കുമാർ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ വോയ്‌സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങൾ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ധനേഷ് മുരളി വിവരിച്ചു. 2022 – 2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഏരിയ സെക്രട്ടറി വിനേഷ് കുമാർ അവതരിപ്പിച്ചു.

സൽമാബാദ് ഏരിയയുടെ പുതിയ ഭാരവാഹികൾ ഇവരാണ് :- സജീഷ് സുഗതൻ (പ്രസിഡൻറ്), വിനേഷ് കുമാർ (സെക്രെട്ടറി), അവിനാഷ് അരവിന്ദ് (ട്രെഷറർ) അനന്ദു സി ആർ (വൈസ് പ്രസിഡൻറ്), ജിഷ്‌ണു ദേവ് സുദർശൻ (ജോയിൻ സെക്രട്ടറി). കൂടാതെ സൽമാബാദ് ഏരിയയിൽ നിന്നുള്ള സെൻട്രൽ കമ്മറ്റി പ്രതിനിധിയായി അരുൺ രത്‌നാകരൻ തെരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണ കുമാർ, ബെന്നി രാജു, രഘുനാദ് പി. ജെ., രാജേദ്രൻ പിള്ള, പ്രവീൺ കുമാർ, സന്ദീപ് ശാരങ്ങധരൻ എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മറ്റി പ്രതിനിധികളായ സിബിൻ സലിം, ധനേഷ് മുരളി, ബോണി മുളപ്പാംമ്പള്ളി എന്നിവർ നേതൃത്വം നൽകി. സൽമാബാദ്, ടുബ്ലി, സെഹ്ല, ആലി ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗമാകാൻ 3640 5079 (വിനേഷ്), 3848 4566 (സജീഷ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!