small icons
small icons

അൽഫുർഖാൻ സെൻ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Project (20)

മനാമ: അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16, ചൊവ്വാഴ്ച) രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചായിരുന്നു പരിപാടി. ക്യാമ്പിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സാ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പ്രവാസികൾ സജീവമായി പങ്കെടുത്തു.

ചടങ്ങിൽ അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മനാഫ് കബീർ, ബഷീർ മദനി, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, സലാഹുദ്ധീൻ അയ്യൂബി (ചുഴലി) എന്നിവർ സംബന്ധിച്ചു. ബഹ്റൈൻ സിക്കിൾ സെൽ സൊസൈറ്റി ചെയർമാൻ സക്കരിയ ഇബ്രാഹിം അൽ കാദം, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജാഫർ തൂക് എന്നിവരും വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.

കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ഹിഷാം കുഞ്ഞഹമ്മദ്, മുഹമ്മദ് ശാനിദ്, ആരിഫ് അഹമ്മദ്, അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, അബ്ദുള്ള, ഇഖ്ബാൽ അഹമ്മദ്, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, സബീല യൂസുഫ്, ഷീബ ഷറഫുദ്ധീൻ എന്നിവർ നിയന്ത്രണം നൽകി. എല്ലാ വർഷവും ജനുവരി ഒന്നിനും (ഇംഗ്ലീഷ് പുതുവർഷം) ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിനും (ഇസ്ലാമിക പുതുവർഷം) അൽഫുർഖാൻ സെൻ്റർ പതിവായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരാറുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!