ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ “വനിതാ മെഡിക്കൽ ഫെയർ” സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡണ്ട് ശ്രീമതി മോഹിനി തോമസ് ഉൽഘാടനം ചെയ്ത പരിപാടിയിൽ ജനറൽ കൺവീനർ റഷീദ് മാഹി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.”സ്തനാർബുദം സ്വയം തിരിച്ചറിയുന്നത് എങ്ങിനെ” എന്ന വിഷയത്തിൽ പ്രശസ്ത ഗൈനോ കോളജിസ്റ്റ് ഡോ. സിൽവി ജോൺ ക്ലാസ്സ് എടുത്തു. പങ്കെടുത്ത എല്ലാവർക്കും സൗജന്യ പരിശോധന സൗകര്യം ഏർപ്പെടുത്തി.
ബഹ്‌റൈൻ പ്രതിഭ വനിതാ വിഭാഗം സെക്രട്ടറി റീഗ പ്രദീപ്, സുബൈർ കണ്ണൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മോഹിനി തോമസ്, റീഗ പ്രദീപ്, ഡോ. സിൽവി ജോൺ എന്നിവർക്കുള്ള ഉപഹാരങ്ങൾ യഥാക്രമം തണൽ പ്രസിഡണ്ട് നജീബ് കടലായി, സെക്രട്ടറി മുജീബ് റഹ്മാൻ, ട്രെഷറർ യു. കെ. ബാലൻ എന്നിവർ സമ്മാനിച്ചു.
സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പ് കൂപ്പൺ റഷീദ് മാഹി മിനി മാത്യു വിന് നൽകിക്കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. അൽ ഹിലാൽ മാർക്കറ്റിങ് മാനേജർ ഉണ്ണി, നൗഫൽ എന്നിവർ സംബന്ധിച്ച്.