മനാമ: വാഖിഫ് മാര്‍ക്കറ്റില്‍ നിന്ന് കാര്‍ മോഷ്ടിച്ച ബഹ്റൈനി പിടിയില്‍. മോഷ്ടിച്ച കാറുമായി മുഹറഖിലേക്ക് പോകവെ അപകടത്തില്‍പ്പെടുകയും കാര്‍ ഉപേക്ഷിച്ച് 22കാരനായ പ്രതി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് പട്രോളിംഗിനിടെയാണ് പിടിയിലാവുന്നത്. നിയമ നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.