മനാമ: കാശ്മീരിലെ പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും തീവ്രവാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലിയും ബഹ്റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മാതൃകയായി. മനാമ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബഹ്റൈനിലെ വിവിധയിടങ്ങളിലെ മലപ്പുറം ജില്ലാ പ്രവാസി അംഗങ്ങള്‍ പങ്കുചേര്‍ന്നു.