മനാമ: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുവിന് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റും ആയ എബ്രഹാം ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
‘സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്ത്രീ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടായിരിക്കും. പക്ഷെ സമൂഹത്തില്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്ന ആയമാരുടെയും, അംഗന്‍വാടി ജീവനക്കാരുടെയും, പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും നിയമം ലഭിക്കാതെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ മാസങ്ങളോളം ആയി സമരം നടത്തുന്നത് കേരളത്തിലെ സ്ത്രീകള്‍ ആണ്. ഈ പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കാര്യവും ചെയ്യുന്നില്ല’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവല്‍, ഐവൈസി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നിസാര്‍ കുന്നംകുളത്തില്‍ ജില്ലാ പ്രസിഡന്റ് മാരായ അലക്‌സ് മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ലാ ഭാരവാഹികളായ എപി മാത്യു, ബിജു വര്‍ഗീസ്, ബിനു ചാക്കോ, നിയോജകമണ്ഡലം ഭാരവാഹികള്‍ ആയ ഈപ്പന്‍ പിജെ, ബിജു വടക്കേപ്പറമ്പില്‍, ബിജു കുരുവിള, ബിനോ പുതുശേരി, സുബിന്‍ മുക്കൂര്‍, ജോ വെണ്ണിക്കുളം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി അഡ്വ. വിബിത ബാബു സംസാരിച്ചു.