തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന

493289604_1096723935834315_2401986062404779504_n

മനാമ: രാജ്യത്തുടനീളമുള്ള തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിര്‍ദ്ദിഷ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ ശക്തമാക്കി. തൊഴിലാളികളിലും തൊഴിലുടമകളിലും അവബോധം വളര്‍ത്തുന്നതിനായി തൊഴില്‍ സുരക്ഷാ സംബന്ധിച്ച ബ്രോഷറുകളും വിതരണം ചെയ്തു.

ഒരു മുറിയില്‍ എട്ട് പേരില്‍ കൂടരുത്, ഷെയറിംഗ് റൂമുകളില്‍ ഓരോ തൊഴിലാളിക്കും പ്രത്യേക സ്ഥലം അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. പരിശോധനയില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷാ സാമഗ്രികള്‍, അഗ്‌നിശമന ഉപകരണങ്ങള്‍ പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!