മനാമ: ഒഐസിസി ബഹ്റൈന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി രൂപികരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു. യോഗം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒഐസിസി ആക്ടിങ്ങ് പ്രസിഡന്റും വര്‍ക്കിഗ് പ്രസിഡന്റുമായ ബോബി പാറയില്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള പ്രദീപ് മേപ്പയൂര്‍, സന്തോഷ് ബാബു, തോമസ്സ് ഫിലിപ്പ്, ദീപക് പ്രഭാകര്‍, സജി ഫിലിപ്പ്, തോമസ് ബേബി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചാരിറ്റിവിംഗ് കണ്‍വീനര്‍ ജോയി ചുനക്കര കൃതഞ്ജത രേഖപ്പെടുത്തി.
മാവേലിക്കര നിയോജക മണ്ഡലം ഭാരവാഹികളായി ബോണി മുളപ്പാംപ്പള്ളില് (പ്രസിഡന്റ്), അരുണ്‍ എസ്സ് ഉണ്ണിത്താന് (ജനറല്‍ സെക്രട്ടറി), അനന്തു പ്രസാദ് (ട്രഷറര്‍), പ്രസാദ് (വൈസ് പ്രസിഡന്റ്),
ഗോപാലകൃഷ്ണന് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.