മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ബീച്ച് ബേ റിസോർട്ടിൽ വെച്ച് കുടുംബസംഗമം സംഘടിപ്പിച്ചു.
ഒഐസിസി ദേശീയ ആക്ടിങ് പ്രസിഡൻറ് ബോബി പാറയിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിംഗ് പ്രസിഡൻറ് ബിജു ബാൽ സികെ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറി ഷമീം കെസി നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാർ ആയ മനു മാത്യു, പ്രദീപ് പികെ, മേപ്പയൂർ സൈത് എംഎസ് (ഒഐസിസി കോഴിക്കോട് ഇൻ ചാർജ്), സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ഐവൈസി ഇൻറർനാഷണൽ പ്രസിഡൻറ് നിസാർ കുന്നംകുളത്തിൽ, റംഷാദ് അയിലക്കാട്, ഒഐസിസി കോഴിക്കോട് ജില്ല ട്രഷറർ പ്രദീപ് മൂടാടി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
വിൻസൻറ് കക്കയം, വാജിദ് എം, പ്രബൽദാസ്, റഷീദ് മുയിപോത്ത്, ടിപി അസീസ്, അഷറഫ് പുതിയപാലം, കുഞ്ഞമ്മദ് കെപി, തസ്തക്കീർ, ഷാജി പിഎം, അനിൽകുമാർ, അബ്ദുൽ റഷീദ് പിവി, ഷൈജാസ്, സന്ധ്യ രഞ്ജൻ എന്നിവർ കുട്ടികളുടെ കലാപരിപാടികളും മുതിർന്നവർക്കുള്ള കലാകായിക പരിപാടികള്‍ക്കും നേതൃത്വം നൽകി. കുടുംബ സംഗമത്തിന് പോഗ്രാം കമ്മിറ്റി ചെയർമാൻ സുബിനാസ് കിട്ടു നന്ദി പ്രകാശിപ്പിച്ചു.