മനാമ: ഐ സി എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ടായിരുന്ന മർഹും നിസാമുദ്ധീൻ ഹിശാമി യുടെ അഞ്ചാമത് ആണ്ട് അനുസ്മരണവും പ്രാർത്ഥനാ മജ് ലിസും നാളെ രാത്രി ഒമ്പതിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും.
അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ. സി. എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതൻ മാരും നേതാക്കളും സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി വെളളി.വൈകീട്ട് നാലിന് ബുസൈത്തീനിലെ ഖബറിടത്തിൽ കൂട്ട സിയാറഞ്ഞ് നടക്കും. ഐ. സി. എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി നേതൃത്വം നൽകും.
ഐ സി എഫ് റീജിയൻ പ്രസിഡണ്ട് റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. ഹാഷിം മുസ്ല്യാർ , ഹംസ ഖാലിദ് സഖാഫി, റഹീം താനൂർ, ഷഫീഖ് മുസ്ല്യാർ , ഫൈസൽ ചെറുവണ്ണൂർ, അഷ്ഫാഖ് മണിയൂർ, ഇസ്ഹാഖ് വലപ്പാട് സംബന്ധിച്ചു.









