മനാമ: തൃശ്ശൂർ പെരിഞ്ഞനം സ്വദേശിയെ ബഹ്‌റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ഞനം സ്വദേശി ഷാജി (57) ആണ് അന്തരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
അബോധാവസ്ഥയിൽ കണ്ടെത്തിയ ഷാജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘവർഷങ്ങളായി ബഹ്‌റൈൻ പ്രവാസിയായ അദ്ദേഹം ഹൂറയിൽ ബേക്കറി നടത്തിവരികയായിരുന്നു. ഭാര്യ: ലീന. മക്കൾ: അഖിലേഷ് (ബഹ്‌റൈൻ പ്രവാസി), അശ്വനി.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.









