small icons
small icons

ബഹ്റൈനില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ അധികമോ?; പഠനത്തിന് എംപിമാരുടെ ശുപാര്‍ശ

delivery driver 1

മനാമ: ബഹ്റൈനില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡെലിവറി ഡ്രൈവര്‍ മേഖലയെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര പ്രമേയം നാളത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക് വക്താവ് എംപി ഖാലിദ് സാലിഹ് ബു ഒങ്ക് നേതൃത്വം നല്‍കുന്ന അഞ്ച് എംപിമാരാണ് ഈ പ്രമേയം സമര്‍പ്പിച്ചത്.

ലേബര്‍ മാര്‍ക്കറ്റില്‍ ഡെലിവറി ഡ്രൈവര്‍മാരുടെ യഥാര്‍ത്ഥ ആവശ്യം എത്രയാണെന്ന് വിലയിരുത്താനും ഈ മേഖലയെ കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങള്‍ കൊണ്ടുവരാനും പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇ-കൊമേഴ്സിന്റെയും മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും സ്വാധീനം മൂലം ബഹ്റൈനില്‍ ഡെലിവറി സേവനങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായി പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഡെലിവറി ഡ്രൈവര്‍മാരുടെ എണ്ണം വിപണിയുടെ യഥാര്‍ത്ഥ ആവശ്യത്തേക്കാള്‍ കൂടുതലാണെന്ന് എംപിമാര്‍ മുന്നറിയിപ്പ് നല്‍കി. ഇത് സാമ്പത്തികവും നിയന്ത്രണപരവുമായ വെല്ലുവിളികള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് എംപിമാര്‍ പറയുന്നത്.

നിലവിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് കൃത്യമായി എത്ര ഡ്രൈവര്‍മാരെ ആവശ്യമുണ്ടെന്ന് കണ്ടെത്താന്‍ ശാസ്ത്രീയമായ പഠനം നടത്തണം. ലൈസന്‍സിംഗ് രീതികള്‍ പരിശോധിക്കണമെന്നും ഈ മേഖലയുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!