small icons
small icons

ടൂറിസം സ്ഥാപനങ്ങൾക്ക് ആശ്വാസം: ഒന്നാം പാദ ഫീസ് അടയ്ക്കുന്നതിന് ഇളവ് പ്രഖ്യാപിച്ച് BTEA

bahrain

മനാമ: രാജ്യത്തെ ടൂറിസം സ്ഥാപനങ്ങൾ ടൂറിസം അതോറിറ്റിക്ക് നൽകേണ്ട ഒന്നാം പാദ (Q1) ഫീസ് അടയ്ക്കുന്നതിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (BTEA). ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ, ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകൾ, ടൂറിസം റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ടൂറിസം മേഖലയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും ബിസിനസ് രംഗത്തെ പ്രതിസന്ധികൾ കുറയ്ക്കുന്നതിനുമാണ് ഈ തീരുമാനം. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

ടൂറിസം മേഖലയുടെ ആവശ്യങ്ങൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും മേഖലയുടെ വികസനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും ബി.ടി.ഇ.എ വ്യക്തമാക്കി. നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ടൂറിസം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും ഇത്തരം നടപടികൾ സഹായിക്കും. ഫീസ് മാറ്റിവെക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ട വിശദാംശങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകളിലൂടെ ഉടൻ പ്രസിദ്ധീകരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!