small icons
small icons

14,000 ബഹ്‌റൈൻ ദിനാറിന്റെ ഇലക്ട്രിക്കൽ കേബിളുകൾ കവർന്ന കേസ്: 5 ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ

New Project (2)

മനാമ: രണ്ട് വ്യത്യസ്ത കമ്പനികളുടെ വളപ്പിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകളും എയർ കണ്ടീഷണർ യൂണിറ്റും കവർന്ന കേസിൽ അഞ്ച് ഏഷ്യൻ സ്വദേശികളെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 21-നും 40-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ ഏഷ്യൻ പൗരന്മാർ.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കവർച്ച ചെയ്യപ്പെട്ട വസ്തുക്കൾക്ക് ഏകദേശം 14,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കവർച്ചയെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിലും അന്വേഷണത്തിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസ് തുടർന്നുള്ള നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സതേൺ ഗവർണറേറ്റ് പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!