മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ), സ്റ്റാർ വിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ നാളെ (സെപ്റ്റംബർ 18, വെള്ളി) ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ വ്യവസായിയും സി.എം.എൻ ട്രസ്റ്റ് ചെയർമാനുമായ പമ്പാവാസൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണാഘോഷത്തിന്റെ ഭാഗമായി കലാസന്ധ്യ, വിഭവസമൃദ്ധമായ ഓണസദ്യ, പ്രവാസി കലാകാരന്മാർ അണിനിരക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.









