മനാമ: ബഹ്‌റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ ‘നമ്മൾ ചാവക്കാട്ടുകാർ’ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘നമ്മളോണം 2026’ ഓണാഘോഷത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ ‘നമ്മളോണം 2026’ കൺവീനർ നിഷിൽ കരിപ്പോട്ടിൽ നിന്ന് പോസ്റ്റർ ഏറ്റുവാങ്ങി സംഘടനയുടെ മുൻ പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ ഫിറോസ് തിരുവത്ര പ്രകാശന കർമ്മം നിർവ്വഹിച്ചു.
നാടിന്റെയും നാട്ടോർമ്മകളുടെയും നിറച്ചാർത്തുകൾ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തോടൊപ്പം പങ്കുവെക്കുന്നതിനായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 23 വെള്ളിയാഴ്ച സിഞ്ചിലെ അൽ അഹ്‌ലി ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ‘നമ്മൾ ചാവക്കാട്ടുകാർ’ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷുഹൈബ് തിരുവത്ര, സെക്രട്ടറി ഷെജീർ കറുകമാട്, ജോയിന്റ് കൺവീനർമാരായ വിജയൻ, സമദ് ചാവക്കാട്, ഗ്ലോബൽ കൺവീനർ യൂസഫ് അലി, സുജിത് ഭാസ്കർ, റാഫി ചാവക്കാട്, സിറാജ്, ഷാഹുൽ പാലക്കൽ, യൂസഫ്, ശിൽപ സുജിത്, ഷഹ്ന സിറാജ്, റസാഖ് എന്നിവർ സംബന്ധിച്ചു.
ഓണാഘോഷ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
-
നിഷിൽ: +973 33023749
-
സമദ്: +973 39374080
-
വിജയൻ: +973 39193541









