മനാമ: ക്യാപിറ്റൽ കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് (SKSSF) ബഹ്‌റൈൻ ഏഴാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ സന്നദ്ധ വിഭാഗമായ ‘വിഖായ’ ദിനത്തോടനുബന്ധിച്ച് “ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർഷകത്തിലാണ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.
സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങളുടെ പ്രത്യേക പ്രാർത്ഥനയോടെയാണ് ക്യാമ്പിന് തുടക്കമായത്. ബഹ്‌റൈനിലെ ഭരണാധികാരികൾക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥർക്കും അനുമോദനങ്ങൾ അറിയിച്ച സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ പൂക്കോയ തങ്ങൾ, ജീവൻ രക്ഷാ സന്ദേശമുയർത്തി രക്തദാനത്തിനെത്തിയ മുഴുവൻ ആളുകളെയും അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്ത നിരവധി പേർ രക്തദാനം നിർവ്വഹിച്ചു.
ചടങ്ങിൽ സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡന്റ് വി. കെ. കുഞ്ഞഹമ്മദ് ഹാജി, ഉപാധ്യക്ഷൻ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ജോയിന്റ് സെക്രട്ടറി ഷഹീം ദാരിമി, കെ. എം. എസ്. മൗലവി, ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമി, ഏരിയാ നേതാക്കളായ ഇസ്മായിൽ ഉമ്മുൽ ഹസ്സം, സുലൈമാൻ പരവൂർ (മനാമ ഏരിയ വൈസ് പ്രസിഡന്റ്), ഫാസിൽ ഹിദ്ദ് തുടങ്ങി വിവിധ ഏരിയാ നേതാക്കളും ഉസ്താദുമാരും സന്നിഹിതരായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റുമാരായ ഉമൈർ വടകര, സജീർ പന്തക്കൽ, ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയിന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് പെരിന്തൽമണ്ണ, പ്രവർത്തക സമിതി അംഗങ്ങളായ അഷ്റഫ്, ഷബീർ, അനസ് ഹസനി, സിയാദ്, ജാഫർ, ഷെമീർ, നിഷാദ് വയനാട്, മുസ്തഫ പാലക്കാട് എന്നിവരും വിഖായ അംഗങ്ങളും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്തദാന ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച മുഴുവൻ ആളുകൾക്കും എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ നന്ദി രേഖപ്പെടുത്തി.









