small icons
small icons

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഒക്ടോബർ 21-ന് വിദ്യാരംഭം

New Project (41)

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ (SNCS) ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. നവരാത്രി ആഘോഷങ്ങളുടെ ഒന്നാം ദിവസമായ ഒക്ടോബർ 11 ഞായറാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂനീകോ (UNEECO) കമ്പനി മേധാവി ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.

എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രകാശ് കെ. പി. സ്വാഗതവും, എഡ്യൂക്കേഷൻ സെക്രട്ടറി സുധ സുനിൽ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. സന്ധ്യ ബിലോജ് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു.

ഒക്ടോബർ 21-ന് വിദ്യാരംഭം:

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ കുരുന്നുകൾക്കായി വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കും. അന്നേ ദിവസം രാവിലെ നടക്കുന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് ആദ്യക്ഷരം പകർന്നു നൽകും.

വിദ്യാരംഭ ചടങ്ങുകളിലേക്ക് കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

  • സന്ധ്യ ബിലോജ്: +973 36406623

  • സുധ സുനിൽ: +973 33490580

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!