മനാമ: സമസ്ത ബഹ്‌റൈൻ ജിദാഫ് ഏരിയ കമ്മിറ്റിയും കെ എം സി സി ജിദ്‌ഹഫ്‌സ് കമ്മിറ്റിയും സംയുക്തമായി ജിദ്ദഫ്‌സിലെ അൽ ശബാബ് ക്ലബ്ബിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ഇന്ത്യ, ബഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും രണ്ടായിരത്തോളം പേർക്ക് നിസ്കാരത്തിനു സൗകര്യമൊരുക്കിയിരുന്നു. ഖുത്ബയ്ക്കും നമസ്കാരത്തിനും റബീഹ് ഫൈസി അമ്പലക്കടവ് നേതൃത്വം നൽകി. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി. ബഹ്‌റൈൻ സമസ്ത ഖജാൻജി അബ്ദുൽ വാഹിദ്, കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി, വായൊത്ത് അബ്ദുൽ റഹ്മാൻ, നാസർ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താർ, സഹദ്, താഹിർ, അസ്ഹറുദ്ധീൻ, സലീം, ഇമതിയാസ്, ഷൌക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
