മനാമ: ബഹ്‌റൈനിലെ കോൾഡ്സ്റ്റോർ – സൂപ്പർ മാർക്കറ്റ് മേഖലയിലുള്ളവരുടെ വാട്ട്സ്ആപ്പ് സൗഹൃദ കൂട്ടായ്മയുടെ അഡ്മിന്മാരുടെയും, എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെയും യോഗം ഇന്ന് (3/10/19 വ്യാഴം) കേരളീയ സമാജത്തിനടുത്തുള്ള സഗയ്യ റെസ്റ്റോറന്റിൽ വൈകിട്ട് 7 മണിക്ക് നടക്കുമെന്ന് പ്രസിഡന്റ് അബ്ദുൽ മജീദ് തണൽ, സെക്രട്ടറി ശരീഫ് ഹലാഹൽ എന്നിവർ അറിയിച്ചു. വാറ്റ് രജിസ്ട്രേഷൻ, പുതിയ സാഹചര്യത്തിൽ ബിസിനസ് ലാഭകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ എടുക്കാൻ കഴിയുന്ന നടപടികൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഷൗക്കത്ത് 37724138, മുനീർ ഉണ്ണികുളം 35390588, ലത്തീഫ് 35540300 എന്നിവരുമായി ബന്ധപ്പെടാം.
