മനാമ: ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അൽ ഹാജിർ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം ഓണ സന്ദേശം നൽകി. ട്രെഷറര്‍ ഷൈജു സ്വാഗതവും ഓണം പ്രോഗ്രാം കൺവീനർ ജസ്റ്റിൻ ഡേവിസ് നന്ദിയും പറഞ്ഞു. അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, സുബിൻ, മണിക്കുട്ടൻ, അരുൺ നെയ്യാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും, ദമ്പതികൾക്കും വേണ്ടി നിരവധി നാടന്‍ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വടം വലി, ഉറിയടി എന്നിവയും നടന്നു.
ബഹ്‌റൈന്‍ ലാല്‍ കേയെര്സിന്റെ നൂറോളം വരുന്ന അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ഓണം പ്രോഗ്രാം അക്ഷരാര്‍ത്ഥത്തില്‍ സ്നേഹ സംഗമമായി മാറി. പരിപാടികള്‍ക്ക് ദീപക്, വൈശാഖ്, സോനു, രഞ്ജിത്, വിഷ്ണു , അനു എബ്രഹാം, ബിബിൻ, വിഷ്ണു മഹാദേവൻ, ഷിബു, ഹരി, അജീഷ് , രതിൻ, തുളസീ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ 5 മണിക്ക് പരിപാടികള്‍ അവസാനിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അൽ ഹാജിർ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം ഓണ സന്ദേശം നൽകി. ട്രെഷറര്‍ ഷൈജു സ്വാഗതവും ഓണം പ്രോഗ്രാം കൺവീനർ ജസ്റ്റിൻ ഡേവിസ് നന്ദിയും പറഞ്ഞു. അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, സുബിൻ, മണിക്കുട്ടൻ, അരുൺ നെയ്യാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദമ്പതികൾക്കും വേണ്ടി നിരവധി നാടന്‍ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വടം വലി, ഉറിയടി എന്നിവയും നടന്നു. ബഹ്‌റൈന്‍ ലാല്‍ കേയെര്സിന്റെ നൂറോളം വരുന്ന അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ഓണം പ്രോഗ്രാം അക്ഷരാര്‍ത്ഥത്തില്‍ സ്നേഹ സംഗമമായി മാറി. പരിപാടികള്‍ക്ക് ദീപക്, വൈശാഖ്, സോനു, രഞ്ജിത്, വിഷ്ണു , അനു എബ്രഹാം, ബിബിൻ, വിഷ്ണു മഹാദേവൻ, ഷിബു, ഹരി, അജീഷ് , രതിൻ, തുളസീ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ 5 മണിക്ക് പരിപാടികള്‍ അവസാനിച്ചു.