small icons
small icons

ആമസോണിയ-1 വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചു

amazoniz1

ബാംഗ്ലൂർ: ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി.-സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. ശനിയാഴ്ച രാവിലെ 8.54-നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമാണിത്.

637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ആമസോണ്‍ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങള്‍ വിലയിരുത്താനും സഹായിക്കും. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇന്‍ സ്പേസിന്റെ (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നാലും എന്‍.എസ്.ഐ.എലിന്റെ (ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്) 14-ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ-ഒന്നിനൊപ്പം വിക്ഷേപിച്ചത്.

ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1. ഇന്‍ സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്സ് ഇന്ത്യ നിര്‍മിച്ച ‘സതീഷ് ധവാന്‍ ഉപഗ്രഹ’ (എസ്.ഡി. സാറ്റ്)വും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!