small icons
small icons

സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ഫുഡ് ട്രക്കുകളിൽ പരിശോധന

1 (6)-43ce96f2-0503-44f9-8858-2674cff12bc6

മനാമ: ബുസൈതീനിലും ജു​ഫൈ​റിലും ഫുഡ് ട്രക്കുകളിൽ പരിശോധന നടത്തി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ​ത്തി​ന് കീ​ഴി​ലെ പ​രി​ശോ​ധ​നാ വി​ഭാ​ഗം. ട്രാ​ഫി​ക് വി​ഭാ​ഗം, മു​ഹ​റ​ഖ്-മ​നാ​മ പൊ​ലീ​സ് ഡ​യ​റ​ക്​​ട​റേ​റ്റ്,സി​വി​ല്‍ ഡി​ഫ​ന്‍സ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​ഹ​റ​ഖ് മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍, മ​നാ​മ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍, എ​ല്‍.​എം.​ആ​ര്‍.​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തുന്നത്.

ഫുഡ് ട്രക്കുകളുടെ പ്ര​വ​ര്‍ത്ത​നം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ ഗ​വ​ര്‍ണ​റേ​റ്റ് പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. സ്വ​ദേ​ശി​ക​ളു​ടെ വ്യാ​പാ​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യം ന​ല്‍കു​ന്ന​തോ​ടൊ​പ്പം നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ണ് ഇ​വ പ്ര​വ​ര്‍ത്തി​ക്കു​ക​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടൊന്ന് ഉറപ്പുവരുത്താൻ ഇൻസ്പെക്ടർമാർ 130 ഫുഡ് ട്രക്കുകൾ പരിശോധിച്ചു. ഇ​തി​ല്‍ 61 എ​ണ്ണം നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി, ജുഫൈറിൽ 19 എണ്ണവും ബുസൈതീനിൽ 42 എണ്ണവും. എ​ട്ട് ട്ര​ക്കു​ക​ളി​ല്‍ സ്വ​ദേ​ശി​ക​ളി​ല്ലാ​തെ വി​ദേ​ശി​ക​ള്‍ മാ​ത്രം തൊ​ഴി​ലെ​ടു​ക്കു​ന്ന​താ​യും മൂ​ന്ന് ട്ര​ക്കു​ക​ള്‍ ലൈ​സ​ന്‍സി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.  ശേഷിക്കുന്ന ട്രക്കുകളിൽ പ​രി​ശോ​ധ​ന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

മനുഷ്യ ക്ലോണിംഗിന് 10 വർഷം തടവും 10 ലക്ഷം ദീനാർ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ല് ശുറാ കൗൺസിലിൽ; ജനിതക പരിശോധനകളുടെ ദുരുപയോഗവും തൊഴിൽ-ഇൻഷുറൻസ് മേഖലകളിലെ വിവേചനവും തടയാൻ പുതിയ നിയമം

error: Content is protected !!