small icons
small icons

കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പള്ളികൾ ഒരാഴ്ചത്തേക്ക് അടച്ചു

Mosques

മനാമ: കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു പള്ളിയും നോർത്തേൺ ഗവർണറേറ്റിലെ ഒരു പള്ളിയും ഒരാഴ്ചത്തേക്ക് അടച്ചു. ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പള്ളികൾ അടയ്ക്കുന്നതെന്നും അധികൃതർ അറിയിച്ചു. പള്ളിയും പരിസരവും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

രാജ്യത്ത് അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പ്രവേശനം. പള്ളികളിൽ നിർബന്ധിത നടപടികൾ നടപ്പാക്കുന്നത് തുടരുമെന്നും ആരാധകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!