small icons
small icons

പ്രവാസികൾക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണം; പ്രവാസി ലീഗൽ സെൽ

pravasi legal cell

 

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം നല്‍കി.

അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താൻ ലീഗൽ സർവീസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ആനുകൂല്യം വിദേശത്തുള്ള ഇന്ത്യക്കാർക്കും ഉറപ്പുവരുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

അടുത്തിടെ യുപി സ്വദേശിനി വധശിക്ഷക്ക് വിധേയയായി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം ഡൽഹി ഹൈക്കോടതി മുഖേന കുടുംബമറിയുന്നത്. കാര്യക്ഷമമായ നിയമസഹായം കിട്ടുന്നില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി കൊണ്ടുവന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ അടിയന്തിരമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ വാർത്താകുറിപ്പിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!