small icons
small icons

ലാല്‍കെയേഴ്‌സ് മെഡിക്കല്‍ ക്യാമ്പിന് വന്‍ ജനപങ്കാളിത്തം

WhatsApp Image 2025-05-30 at 11.58.57 PM

മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സല്‍മാബാദ് അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

നിരവധി പരിശോധനകളും ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയും തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിന്റെ ഔദ്യോഗിക യോഗത്തില്‍ പ്രസിഡന്റ് എഫ്.എം ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ മുഖ്യ അതിഥി ആയിരുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.ടി സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലാല്‍കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷണകുമാര്‍ ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ഷിജിന്‍ വി രാജുവിന് ലാല്‍കെയേഴ്‌സിന്റെ ഉപഹാരം കൈമാറി. ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു ജോര്‍ജ്, സാമൂഹ്യ പ്രവര്‍ത്തകരായ ജ്യോതിഷ് പണിക്കര്‍, അനില്‍ യു.കെ, മോനി ഒടികണ്ടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ വിപിന്‍ സ്വാഗതവും ലാല്‍കെയേഴ്‌സ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു. ജെയ്‌സണ്‍, ഗോപേഷ് അടൂര്‍, നിധിന്‍ തന്‍പി തോമസ്, അരുണ്‍തൈകാട്ടില്‍, വിഷ്ണുവിജയന്‍, നന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭവിത്, അഖില്‍, നന്ദന്‍ എന്നിവര്‍ നിയന്ത്രിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!